Connect with us

Kerala

കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും സ്റ്റേറ്റ് കാറും തന്നാല്‍ ഇടതുമുന്നണിയിലേക്ക് വരാം; ജോണി നെല്ലൂരിനെതിരെ ശബ്ദരേഖ

ന്യൂനപക്ഷ ചെയര്‍മാന്‍, കോഫി ബോര്‍ഡ് ചെയര്‍മാന്‍, സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, കേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളിലൊന്ന് ബിജെപി ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് ജോണി നെല്ലൂര്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.

Published

|

Last Updated

തിരുവനന്തപുരം | കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും സ്റ്റേറ്റ് കാറും നല്‍കിയാല്‍ എല്‍ഡിഎഫിലേക്ക് വരാമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ജോണി നെല്ലൂര്‍ പറയുന്നതായുള്ള ശബ്ദരേഖ പുറത്ത്. കേരള കോണ്‍ഗ്രസ് (എം) നേതാവ് എച്ച് ഹഫീസുമായുള്ളതെന്ന പേരിലുള്ള ഫോണ്‍ സന്ദേശമാണ് പുറത്തായത്.

ന്യൂനപക്ഷ ചെയര്‍മാന്‍, കോഫി ബോര്‍ഡ് ചെയര്‍മാന്‍, സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, കേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളിലൊന്ന് ബിജെപി ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് ജോണി നെല്ലൂര്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. മാത്യൂ സ്റ്റീഫനൊക്കെ കൂടെ പോവുകയാണെന്നും അവരെ ക്രോഡീകരിച്ച് പുതിയ സംവിധാനം ഉണ്ടാക്കിക്കൂടേയെന്നും ഹഫീസ് പറയുമ്പോള്‍ അത്തരത്തില്‍ ബിജെപിയില്‍ പോവാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നാണ് ജോണി നെല്ലൂര്‍ പ്രതികരിക്കുന്നത്.

നീ ഒരു കാര്യം ചെയ്യ്, നിന്റെ ഇപ്പോഴത്തെ സ്വാധീനം വെച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കാന്‍ നോക്ക്. എന്നിട്ട് പറയ്. എന്തുകൊണ്ട് നിങ്ങള്‍ പോയി എന്ന് ചോദിച്ചാല്‍ പറയാന്‍ മിനിമം ഒരു കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാര്‍ വേണം. അത് നീ ആലോചിച്ചോ എന്നും സംഭാഷണത്തിലുണ്ട്.

1991ല്‍ മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ നിന്നാണ് ജോണി നെല്ലൂര്‍ ആദ്യമായി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇവിടെ നിന്നും 3 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂവാറ്റുപുഴയില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും ഇദ്ദേഹമാണ്. രണ്ട് തവണ പരാജയപ്പെടുകയും ചെയ്തു.

Latest