Connect with us

anupama child missing case

കുഞ്ഞിനെ തിരിച്ചെത്തിച്ചതില്‍ സന്തോഷം; സമരം തുടരുമെന്ന് അനുപമ

നാട്ടിലെത്തിച്ച കുഞ്ഞിനെ തന്നെ കാണിക്കുമെന്ന് പറഞ്ഞിട്ടും കാണിക്കാത്തതില്‍ വിഷമമുണ്ട്

Published

|

Last Updated

തിരുവനന്തപുരം | കുഞ്ഞിനെ തിരിച്ചെത്തിച്ചതില്‍ സന്തോഷമുണ്ടെന്ന് അനുപമ. നാളെ കുഞ്ഞിനെ കാണാനാകുമെന്നാണ് പ്രതീക്ഷ. നാട്ടിലെത്തിച്ച കുഞ്ഞിനെ തന്നെ കാണിക്കുമെന്ന് പറഞ്ഞിട്ടും കാണിക്കാത്തതില്‍ വിഷമമുണ്ട്. സമരം നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. തന്റെ മറ്റ് ആവശ്യങ്ങള്‍ കൂടി പരിഗണിക്കണം. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്നും അനുപമ അറിയിച്ചു.

ഡി എന്‍ എ പരിശോധന സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. നടപടി ക്രമങ്ങള്‍ വൈകിപ്പിക്കുമെന്ന് പേടിയുണ്ട് എന്നും അനുപമ പ്രതികരിച്ചു.

നേരത്തെ എട്ടരയോടെയാണ് അനുപമയുടെ കുഞ്ഞിനെ ആന്ധ്രാ പ്രദേശില്‍ നിന്നും കേരളത്തില്‍ എത്തിച്ചത്. ഡി എന്‍ എ ഫലം വന്ന ശേഷമാകും കുട്ടിയെ അനുപമക്ക് കൈമാറുക. അതുവരെ ശിശു സംരക്ഷണ ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന ഒരാള്‍ കുഞ്ഞിനെ സംരക്ഷിക്കും. നിലവില്‍ തിരുവനന്തപുംര നഗരത്തിലെ ഒരു ശിശു ഭവനിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Latest