Connect with us

National

ആഗോള ജൈവ ഇന്ധന സഖ്യത്തിന് തുടക്കം

പെട്രോളിൽ 20 ശതമാനം വരെ എത്തനോൾ കലർത്തുന്നതിന് ആഗോള തലത്തിൽ മുൻകൈയെടുക്കണമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡൽഹി | ആഗോള ജൈവ ഇന്ധന സഖ്യത്തിന്റെ സമാരംഭം ഇന്ത്യ ശനിയാഴ്ച പ്രഖ്യാപിച്ചു. ‘ഒരു ഭൂമി’ എന്ന വിഷയത്തെക്കുറിച്ചുള്ള ജി 20 ഉച്ചകോടി സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പരിസ്ഥിതിക്കും കാലാവസ്ഥാ നിരീക്ഷണത്തിനുമുള്ള ജി 20 സാറ്റലൈറ്റ് മിഷൻ’ ആരംഭിക്കാൻ നിർദ്ദേശിക്കുകയും ഗ്രീൻ ക്രെഡിറ്റ് ഇനിഷ്യേറ്റീവിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നേതാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ഇന്ധന മിശ്രിതത്തിന്റെ മേഖലയിൽ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു. പെട്രോളിൽ 20 ശതമാനം വരെ എത്തനോൾ കലർത്തുന്നതിന് ആഗോള തലത്തിൽ മുൻകൈയെടുക്കേണ്ടതുണ്ട്. അല്ലെങ്കിൽ, ആഗോള നന്മയ്‌ക്കായി മറ്റൊരു മിശ്രിതം വികസിപ്പിക്കാൻ ശ്രമിക്കാമെന്നും മോദി വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ, അർജന്റീന പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസ്, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഗ്ലോബൽ ബയോഫ്യൂവൽ അലയൻസ്’ ആരംഭിച്ചു.

 

---- facebook comment plugin here -----

Latest