Organisation
ഗ്ലോബല്‍ കലാലയം പുരസ്‌കാരം പ്രഖ്യാപിച്ചു
യു എ ഇയില്‍ നിന്നുള്ള ഹുസ്‌ന റാഫിയുടെ 'ആന്‍ഫ്രാങ്ക്' കഥാ പുരസ്‌കാരത്തിനും അഡ്വ. അജ്മല്‍ റഹ്മാന്റെ 'ആശുപത്രിയിലെ കുട്ടി' കവിതാ പുരസ്‌കാരത്തിനും അര്‍ഹത നേടി.
അബൂദബി | കലാലയം സാംസ്‌കാരിക വേദിയുടെ പതിനാലാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കഥ, കവിത വിഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ കലാലയം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. യു എ ഇയില്‍ നിന്നുള്ള ഹുസ്‌ന റാഫിയുടെ ‘ആന്‍ഫ്രാങ്ക്’ കഥാ പുരസ്‌കാരത്തിനും അഡ്വ. അജ്മല്‍ റഹ്മാന്റെ ‘ആശുപത്രിയിലെ കുട്ടി’ കവിതാ പുരസ്‌കാരത്തിനും അര്‍ഹത നേടി. വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളി എഴുത്തുകാരില്‍ നിന്നും ലഭിച്ച രചനകളില്‍ നിന്നാണ് പുരസ്‌കാരത്തിന് അര്‍ഹമായവ തിരഞ്ഞെടുത്തത്.
വാക്കുകള്‍ക്ക് തീക്ഷ്ണതയേറുന്ന കാലത്ത് വരികളിലൂടെ മനുഷ്യരോട് ആശയവിനിമയം നടത്തുന്ന രചനകള്‍ക്ക് എന്നും പ്രസക്തിയുണ്ട്. പ്രവാസി മലയാളിയുടെ എഴുത്തിനും വായനക്കും പ്രോത്സാഹനമായാണ് ഗ്ലോബല്‍ കലാലയം സാംസ്‌കാരിക വേദി പുരസ്‌കാരം നല്‍കുന്നത്.
സോമന്‍ കടലൂര്‍, നജീബ് മൂടാടി, അഹ്മദ് കെ മാണിയൂര്‍, കട്ടയാട് മുഹമ്മദ് സഖാഫി, മുഹമ്മദ് ജൗഹരി കടക്കല്‍, തസ്ലീം കൂടരഞ്ഞി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരത്തിനര്‍ഹമായ രചനകള്‍ തിരഞ്ഞെടുത്തത്. പുരസ്‌കാര ജേതാക്കള്‍ക്ക് പ്രവാസി സാഹിത്യോത്സവ് വേദിയില്‍ ഫലകവും അനുമോദനപത്രവും നല്‍കും.global