Connect with us

Uae

ആഗോള ഫുട്‌ബോൾ വാതുവെപ്പുകാരനെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു

അന്തർദേശീയ സംഘടിത കുറ്റകൃത്യങ്ങളെ അതിന്റെ എല്ലാ രൂപങ്ങളിലും നേരിടാൻ അതോറിറ്റി തയ്യാറാണ്.

Published

|

Last Updated

ദുബൈ | ഇന്റർപോൾ തിരയുന്ന കുറ്റവാളിയും ആഗോള വാതുവെപ്പുകാരനുമായ വില്യം പെരേര റൊഗോട്ടയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ബ്രസീലിയൻ പൗരനാണ്. യു എ ഇയിൽ എത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്നാണ് പിടികൂടിയത്.

രാജ്യാന്തര ഫുട്‌ബോൾ മത്സരങ്ങളിൽ വാതുവെപ്പിന് നേതൃത്വം നൽകുന്നതടക്കം ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടിട്ടുണ്ട്. സ്വന്തം രാജ്യത്ത് തട്ടിപ്പ് നടത്തിയതിന് ഇന്റർപോൾ റെഡ് നോട്ടീസ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. റൊഗാട്ടോ ഫുട്‌ബോൾ മത്സരങ്ങളുടെ ഫലങ്ങളിൽ കൃത്രിമം കാണിക്കും. സ്‌പോർട്‌സ് വാതുവെപ്പുകളിലൂടെ നിയമവിരുദ്ധമായ നേട്ടങ്ങൾ കൊയ്യും.
നിയമ നിർവഹണ ഏജൻസികളുമായുള്ള സഹകരണത്തിന്റെയും ഏകോപനത്തിന്റെയും പാലങ്ങൾ നീട്ടാനുള്ള അതോറിറ്റിയുടെ താത്പര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് പ്രതിയുടെ അറസ്റ്റ് വരുന്നതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ വാണ്ടഡ് പേഴ്സൺസ് ഡിപ്പാർട്ട്മെന്റ്ഡയറക്ടർ കേണൽ താരിഖ് ഹിലാൽ അൽ സുവൈദി ചൂണ്ടിക്കാട്ടി.

സമൂഹങ്ങളിൽ സുരക്ഷിതത്വം വർധിപ്പിക്കുന്ന തരത്തിൽ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനും വിജയകരമായ സുരക്ഷാ വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും ശക്തമായ ഒരു ആഗോള സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിനും പോലീസ് ശ്രമിക്കുന്നു. അന്തർദേശീയ സംഘടിത കുറ്റകൃത്യങ്ങളെ അതിന്റെ എല്ലാ രൂപങ്ങളിലും നേരിടാൻ അതോറിറ്റി തയ്യാറാണ്.

Latest