Connect with us

Bahrain

ഗ്ലോബല്‍ ഇന്‍വെസ്റ്റ് മീറ്റ്; ബഹ്‌റൈന്‍ പങ്കെടുക്കും

കൊച്ചിയില്‍ ഫെബ്രുവരി 21, 22 തീയതികളിലാണ് ആഗോള നിക്ഷേപക സമ്മേളനം.

Published

|

Last Updated

ദാവോസ് | കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയില്‍ ബഹ്‌റൈനില്‍ നിന്നുള്ള മന്ത്രിതല സംഘം പങ്കെടുക്കും. ബഹ്‌റൈന്‍ ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ് അല്‍ ഖലീഫയുമായി ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നടത്തിയ ആദ്യഘട്ട കൂടിക്കാഴ്ചയില്‍ വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം പറഞ്ഞത്.

ബഹ്‌റൈന്‍ വാണിജ്യ വ്യവസായ മന്ത്രി ആദില്‍ ഫക്രു, സുസ്ഥിര വികസന വകുപ്പ് മന്ത്രി നൂര്‍ ബിന്ദ് അലി അല്‍ ഖലീഫ്, ബഹ്‌റൈന്‍ പ്രോപ്പര്‍ട്ടി കമ്പനി സി ഇ ഒ. ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഖലീഫ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു. അടുത്ത മാസം സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലേക്ക് സംഘത്തെ അയക്കാനുള്ള സന്നദ്ധത മന്ത്രിമാര്‍ യോഗത്തില്‍ അറിയിച്ചു.

രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായ കേരളത്തിലേക്ക് വലിയ നിക്ഷേപം കടന്നുവരുന്നതിലേക്കുള്ള വിജയകരമായ പ്രാരംഭ ചര്‍ച്ചയായിരുന്നു നടന്നതെന്ന് മന്ത്രി രാജീവ് കൂട്ടിച്ചേര്‍ത്തു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെ എസ് ഐ ഡി സി എം.ഡി. എസ് ഹരികിഷോര്‍ എന്നിവരും സംബന്ധിച്ചു. കൊച്ചിയില്‍ ഫെബ്രുവരി 21, 22 തീയതികളിലാണ് ആഗോള നിക്ഷേപക സമ്മേളനം നടക്കുന്നത്.

 


---- facebook comment plugin here -----


Latest