Business
ആഗോള നിക്ഷേപക സമ്മേളനം: യു എ ഇ ഭരണകൂടത്തെ അഭിനന്ദിച്ച് ലുലു എക്‌സ്‌ചേഞ്ച്
മധ്യേഷ്യയിലേയും, ആഫ്രിക്കയിലേയും ജനങ്ങള്‍ക്ക് കൂടെ അവസരം ലഭിക്കുന്ന തരത്തിലുള്ള എല്ലാ പരിശ്രമങ്ങളും ശ്ലാഘനീയമാണ്.
അബൂദബി | ആഗോള നിക്ഷേപക സമ്മേളനം വിജയകരമായി സംഘടിപ്പിക്കുകയും വിവിധ രാജ്യങ്ങളില്‍ ബിസിനസിന് അനുകൂലമായ അന്തരീക്ഷം വികസിപ്പിക്കുകയും ചെയ്ത യു എ ഇ ഭരണകൂടത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി ലുലു എക്‌സ്‌ചേഞ്ച് എം ഡി. അദീബ് അഹമ്മദ് പറഞ്ഞു.
ഇന്ത്യ- യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സി ഇ പി എ) പ്രാബല്യത്തില്‍ വന്നതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ആഗോള നിക്ഷേപക സമ്മേളനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മധ്യേഷ്യയിലേയും, ആഫ്രിക്കയിലേയും ജനങ്ങള്‍ക്ക് കൂടെ അവസരം ലഭിക്കുന്ന തരത്തില്‍ ലോകോത്തര നിലവാരത്തിലുള്ള അവസരം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും ശ്ലാഘനീയമാണെന്നും അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.