Uae
ഭാവിയിലേക്കുള്ള സന്നദ്ധതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു ആഗോള നേതാക്കൾ; ലോക ഗവൺമെന്റ് ഉച്ചകോടി ഇന്ന് സമാപിക്കും
ഭാവിയിലേക്കുള്ള പരിവർത്തനാത്മക പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ ലോകമെമ്പാടുമുള്ള നിരവധി സർക്കാരുകൾ നേരിടുന്ന അഭൂതപൂർവമായ വെല്ലുവിളികൾ ചർച്ചയായി.
![](https://assets.sirajlive.com/2025/02/world-govt-summit-897x538.jpg)
ദുബൈ| ഭാവിയിലേക്കുള്ള തയ്യാറെടുപ്പിനായി ഫലപ്രദമായ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ആഗോള നേതാക്കൾ . സർക്കാർ പ്രവർത്തനങ്ങളിൽ ത്വരിതപ്പെടുത്തൽ, മുൻകൈയെടുക്കൽ, സന്നദ്ധത എന്നിവയുടെ സംസ്കാരവും മാനസികാവസ്ഥയും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു. ദർശനങ്ങളുടെ സാക്ഷാത്കാരം ഉറപ്പാക്കുന്നതിനും അവയെ യാഥാർഥ്യമായ പദ്ധതികളാക്കി മാറ്റുന്നതിനും വഴികൾ രൂപപ്പെടുത്തമമെന്നും ഉദ്യോഗസ്ഥരും നയരൂപീകരണ വിദഗ്ധരും സംരംഭകരും വ്യക്തമാക്കി. വേൾഡ് ഗവൺമെന്റ്സമ്മിറ്റിന്റെ ഭാഗമായി ഗവൺമെന്റ് ആക്സിലറേറ്റേഴ്‌സ് സെന്റർ സംഘടിപ്പിച്ച ഗ്ലോബൽ ആക്സിലറേറ്റേഴ്‌സ് ഡയലോഗ് എന്ന പരിപാടിയിലാണ് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള 60 നേതാക്കളും നയരൂപീകരണ വിദഗ്ധരും യുവ സംരംഭകരും അഭിപ്രായങ്ങൾ പങ്കുവെച്ചത്.
ഭാവിയിലേക്കുള്ള പരിവർത്തനാത്മക പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ ലോകമെമ്പാടുമുള്ള നിരവധി സർക്കാരുകൾ നേരിടുന്ന അഭൂതപൂർവമായ വെല്ലുവിളികൾ ചർച്ചയായി. കമ്മ്യൂണിറ്റി വികസനം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സൈബർ സുരക്ഷ, ആരോഗ്യ സംരക്ഷണം, വ്യവസായം, സമ്പദ്‌വ്യവസ്ഥ, കാലാവസ്ഥാ സുസ്ഥിരത തുടങ്ങിയ സുപ്രധാന മേഖലകളിൽ ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊതുവായ ദർശനങ്ങൾ രൂപപ്പെടുത്താനും വിശകലനം ചെയ്യാനുമുള്ള അവസരമാണ് ഗ്ലോബൽ ആക്സിലറേറ്റേഴ്‌സ് ഡയലോഗ് ഒരുക്കിയത്.
ഡിജിറ്റൽ സന്നദ്ധതയിലേക്കുള്ള ത്വരിതപ്പെടുത്തൽ സമീപനം പ്രധാനമാണ് സൈബർ സുരക്ഷ വർധിപ്പിക്കുന്നതിലും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിലും ഗവൺമെന്റ്ആക്സിലറേറ്ററുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
---- facebook comment plugin here -----