Ongoing News
ജിമെയിൽ പണിമുടക്കി; മെയിൽ സ്വീകരിക്കാൻ കഴിയാതെ ഉപയോക്താക്കൾ
ഇന്ത്യൻ സമയം വൈകീട്ട് 6.50 മുതൽ സേവനങ്ങൾ തടസ്സപ്പെട്ടതായി ഡൗൺഡിറ്റക്ടർ ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു.
കാലിഫോർണിയ | ടെക് ഭീമൻ ഗൂഗിളിന്റെ സൗജന്യ ഇ-മെയിൽ സേവനമായ ജി-മെയിൽ ആഗോളവ്യാപകമായി പണിമുടക്കി. ഇന്ത്യൻ സമയം രാത്രി 6.50 മുതൽ സേവനങ്ങൾ തടസ്സപ്പെട്ടതായി ഡൗൺഡിറ്റക്ടർ ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു. എട്ട് മണി മുതൽ ഒരു മണിക്കൂർ നേരം നിരവധി പേർക്ക് ജിമെയിൽ ലഭിക്കാതായി. മെയിലുകൾ അയക്കാനോ സ്വീകരിക്കാനോ കഴിയാതെ ഉപയോക്താക്കൾ ബുദ്ധിമുട്ടി. പണിമുടക്കിന്റെ കാരണം വ്യക്തമല്ല.
ഡൗൺഡിറ്റക്ടർ ഡോട്ട് കോമിന്റെ റിപ്പോർട്ടുകൾ പ്രകാരം ലണ്ടനിലും മാഞ്ചസ്റ്ററിലും കേംബ്രിഡ്ജിലുമാണ് ജിമെയിൽ സേവനം കൂടുതൽ നേരം തടസ്സപ്പെട്ടത്. കൂടുതൽ പേർക്കും ഇ മെയിൽ സ്വീകരിക്കുന്നതിനാണ് തടസ്സം നേരിട്ടത്. 92 ശതമാനം പേർക്ക് ഈ പ്രശ്നം നേരിട്ടു.ആറ് ശതമാനം പേർക്ക് സെർവർ തകരാറും രണ്ടു ശതമാനം പേരക്ക് ലോഗിൻ ചെയ്യാനാകാത്തതുമായിരുന്നു പ്രശ്നം.
ലോകമെമ്പാടും 1.5 ബില്യൺ ഉപയോക്താക്കളുള്ള സേവനമാണ് ജിമെയിൽ. 2022ൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളിൽ ഒന്നും ജിമെയിലാണ്.