meelad campaign
അറിവിനെ ആഘോഷമാക്കിയ ജ്ഞാനോത്സവം; എസ് എസ് എഫ് മുത്ത് നബി (സ) മെഗാ ക്വിസ് സമാപിച്ചു
മഴവിൽ ക്ലബ് (യു പി, എച്ച് എസ്), ഹൈസെൽ യൂണിറ്റ്, കാമ്പസ് വിഭാഗങ്ങളിലായിരുന്നു മത്സരം.
തിരൂരങ്ങാടി | തിരുനബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിലുള്ള മീലാദ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച മുത്ത് നബി (സ) മെഗാ ക്വിസ് മലപ്പുറം വെസ്റ്റ് ജില്ലാ മത്സരം സമാപിച്ചു. കുണ്ടൂർ ഡി ടി ജി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എൻ വി അബ്ദുർറസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻറ് കെ സ്വാദിഖ് അലി ബുഖാരി അധ്യക്ഷത വഹിച്ചു.
മഴവിൽ ക്ലബ് ഹൈസ്കൂൾ വിഭാഗത്തിൽ ഖുതുബുസ്സമാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ, നിബ്രാസ് സെക്കൻഡറി സ്കൂൾ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ എ ആർ നഗർ ഹയർ സെക്കൻഡറി സ്കൂൾ, എസ് എൻ എം ഹയർ സെക്കൻഡറി സ്കൂൾ, കാമ്പസ് വിഭഗത്തിൽ സി പി എ കോളേജ് പുത്തനത്താണി, പി എസ് എം ഒ കോളേജ് തിരൂരങ്ങാടി യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.
മഴവിൽ ക്ലബ് (യു പി, എച്ച് എസ്), ഹൈസെൽ യൂണിറ്റ്, കാമ്പസ് വിഭാഗങ്ങളിലായിരുന്നു മത്സരം. യൂനിറ്റ് മത്സരങ്ങൾക്ക് ശേഷം സ്ക്രീനിംഗ് കഴിഞ്ഞാണ് മത്സരാർഥികൾ ജില്ലയിലെത്തിയത്. അബ്ദുൽ ശുക്കൂർ അസ്ഹരി, എൻ അബ്ദുല്ല സഖാഫി, അബ്ദുൽ സലാം ക്വിസിന് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ, ജില്ലാ സെക്രട്ടറിമാരായ ജാഫർ ശാമിൽ ഇർഫാനി, മുബശിർ ടി പി, കെ സഈദ് അലി സംബന്ധിച്ചു.