Kerala
വനിത പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറിയ പോലീസുകാരെ കണ്ടിട്ടേ പോകൂ: രാഹുല്‍ മാങ്കൂട്ടത്തില്‍
വനിതാ പ്രവര്‍ത്തകരുടെ വസ്ത്രത്തില്‍ കൈവച്ചാല്‍ നക്ഷത്രം വച്ച് നടക്കാന്‍ കഴിയില്ലെന്നും രാഹുല്‍
തിരുവനന്തപുരം | സെക്രട്ടറിയേറ്റിലേക്ക് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറിയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്.
സംഘര്‍ഷത്തിനിടെ പോലീസ് വനിതാ പ്രവര്‍ത്തകരുടെ വസ്ത്രത്തിനുമേല്‍ പിടിക്കുകയാണ് ആദ്യം ചെയ്തതെന്നും , ഇത്തരം പ്രവര്‍ത്തി ചെയ്ത പോലീസുകാരെ കണ്ടിട്ടേ ഞങ്ങള്‍ ഇവിടെ നിന്നും പോകുകയുള്ളെന്നും രാഹുല്‍ പ്രതികരിച്ചു. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രത്തില്‍ കൈവച്ചാല്‍ നക്ഷത്രം വച്ച് നടക്കാന്‍ കഴിയില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തല്ലുകിട്ടിയ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപെട്ടപ്പോള്‍ വണ്ടിക്കകത്ത് ഇട്ട് തല്ലിയെന്നും ,എസ്എഫ്ഐ സമരം ചെയ്യുമ്പോള്‍ പോലീസിന്റെ സമീപനം ഇത്തരത്തില്‍ അല്ലലോയന്നും രാഹുല്‍ വിമര്‍ശിച്ചു.
സമരം കോണ്‍ഗ്രസ്സ് തുടരുക തന്നെ ചെയ്യുമെന്നും യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വ്യക്തമാക്കി.