Connect with us

Ongoing News

അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ച് ഗോ ഫെസ്റ്റ്

അബൂദബിക്കും കൊച്ചിക്കും ഇടയില്‍ ആഴ്ചയില്‍ മൂന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തും.

Published

|

Last Updated

അബൂദബി | അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചതായി ഗോ ഫെസ്റ്റ് അറിയിച്ചു. അബൂദബിക്കും കൊച്ചിക്കും ഇടയില്‍ ആഴ്ചയില്‍ മൂന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തും. മധ്യ പൂര്‍വേഷ്യന്‍ മേഖലയിലേക്കുള്ള കാല്‍പ്പാടുകളെ പുതിയ സര്‍വീസ് ശക്തിപ്പെടുത്തുമെന്ന് ഗോ ഫെസ്റ്റ് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന യാത്രാ നിരക്കാണ് ഗോ ഫെസ്റ്റ് വാഗ്ദാനം ചെയ്യുന്നത്. 599 ദിര്‍ഹം മുതലാണ് ഒരു ദിശയിലേക്കുള്ള യാത്രാ നിരക്ക്. അബൂദബിക്കും കൊച്ചിക്കും ഇടയിലുള്ള പുതിയ സര്‍വീസ് തീര്‍ച്ചയായും അബൂദബിയില്‍ നിന്നുള്ള കുടുംബങ്ങള്‍, വേനല്‍ക്കാല അവധി യാത്രക്കാര്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടും. ബുക്കിംഗിനായി യാത്രക്കാര്‍ക്ക് www.FlyGoFirst.comലേക്ക് ലോഗിന്‍ ചെയ്യുകയോ അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കുകയോ ചെയ്യാമെന്നും ഗോ ഫെസ്റ്റ് അധികൃതര്‍ വിശദമാക്കി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പ്രാദേശിക സമയം 20:05ന് പുറപ്പെട്ട് പ്രാദേശിക സമയം 22:40ന് അബൂദബി വിമാനത്താവളത്തിലെത്തിച്ചേരും. തിരിച്ച് അബൂദബിയില്‍ നിന്നും പ്രാദേശിക സമയം 23:40 ന് പുറപ്പെട്ട് 05:10 ന് കൊച്ചിയിലെത്തും. കേരളത്തെ അബൂദബിയിലേക്ക് ബന്ധിപ്പിക്കുന്ന പുതിയ നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അബൂദബിയുമായി ബന്ധം ശക്തിപ്പെടുത്തുക വഴി ജി സി സി മേഖലയിലെ ഞങ്ങളുടെ വിപുലീകരണം ഉറപ്പാക്കാന്‍ സഹായിക്കും. ഗോ ഫെസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൗശിക് ഖോന പറഞ്ഞു. പുതിയ റൂട്ടുകള്‍ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത വീണ്ടും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ടെര്‍മിനല്‍ ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് മതര്‍ അല്‍ സുവൈദി, ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഫ്രാങ്കോയിസ് ബൗറിയന്‍, മാനേജ്‌മെന്റ് ബോര്‍ഡ് അംഗം അല്‍ ഫാഹിം ഫാമിലി കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് എ ജെ അല്‍ ഫാഹിം, മീന മേഖല & സി ഐ എസ് (ഇന്റര്‍നാഷണല്‍) സീനിയര്‍ ജനറല്‍ മാനേജര്‍ ജലീല്‍ ഖാലിദ് സംബന്ധിച്ചു.

 

Latest