Business
ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് എല്ലാ സര്‍വീസുകളും റദ്ദാക്കി; യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കും
'ഗോ ഫസ്റ്റ്' സമര്‍പ്പിച്ച പാപ്പര്‍ ഹരജി ദേശീയ കമ്പനി നിയമ തര്‍ക്ക പരിഹാര കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് മുഴുവന്‍ സര്‍വീസുകളും കമ്പനി റദ്ദാക്കിയത്.
ന്യൂഡല്‍ഹി| സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. മെയ് ഒമ്പത് വരെ നിശ്ചയിച്ചിരുന്ന സര്‍വീസുകളാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് റദ്ദാക്കിയത്. സര്‍വീസുകളുടെ നടത്തിപ്പ് സാധ്യമാകാത്ത സാഹചര്യത്തിലാണ് ഈ നടപടിയെന്ന് ഗോ ഫസ്റ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം വൈകാതെ മടക്കി നല്‍കുമെന്നും കമ്പനി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലായ ‘ഗോ ഫസ്റ്റ്’ സമര്‍പ്പിച്ച പാപ്പര്‍ ഹരജി ദേശീയ കമ്പനി നിയമ തര്‍ക്ക പരിഹാര കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് മുഴുവന്‍ സര്‍വീസുകളും കമ്പനി റദ്ദാക്കിയത്. വാദിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ‘ഗോ ഫസ്റ്റ്’.