Connect with us

National

മെയ് 26 വരെ എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ്

യാത്രാ തടസ്സം നേരിട്ടവര്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| മെയ് 26 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍. മെയ് 24-നകം വിമാനങ്ങള്‍ പുനരാരംഭിക്കുമെന്നായിരുന്നു ഗോ ഫസ്റ്റ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ വിമാനങ്ങള്‍ റദ്ദാക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

റദ്ദാക്കിയതിനാല്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമ ചോദിച്ചു. യാത്രാ തടസ്സം നേരിട്ടവര്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.