Connect with us

isl 2022

ജാംഷഡ്പൂരിനെതിരെ ഗോവക്ക് തകര്‍പ്പന്‍ ജയം

ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ഗോവന്‍ ജയം.

Published

|

Last Updated

പനാജി | ജാംഷഡ്പൂര്‍ എഫ് സിക്കെതിരെ ഗംഭീര ജയവുമായി എഫ് സി ഗോവ. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ഗോവന്‍ ജയം. മത്സരത്തിന്റെ ആദ്യ മിനുട്ടുകളില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി മേധാവിത്വം പുലര്‍ത്താന്‍ ഗോവക്ക് സാധിച്ചു.

കളി ആരംഭിച്ച് രണ്ടാം മിനുട്ടില്‍ ഐകര്‍ ഗ്വാറോട്ക്‌സേനയാണ് ഗോവയുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യ ഗോളിന്റെ സന്തോഷത്തിന് മാറ്റ് കൂട്ടി 12ാം മിനുട്ടില്‍ രണ്ടാം ഗോളും ഗോവക്ക് നേടാനായി. ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നോഹ് വെയ്ല്‍ സദോയി ആണ് രണ്ടാം ഗോള്‍ അടിച്ചത്.

അവസാന നിമിഷമാണ് ഗോവയുടെ മൂന്നാം ഗോള്‍ പിറന്നത്. ഇഞ്ചുറി ടൈമില്‍ ബ്രൈസണ്‍ ഫെര്‍ണാണ്ടസ് ആണ് ഗോളടിച്ചത്. ഗോവ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സ്വന്തം നാട്ടുകാരുടെ ആവേശം മുഴുവന്‍ ഗോവ മുതലെടുക്കുകയായിരുന്നു. പന്തടക്കത്തിലും വിജയപ്രദമായ പാസുകളുടെ കാര്യത്തിലും ഗോവ ബഹുദൂരം മുന്നിലായിരുന്നു.

Latest