goa tourisam
ഗോവയെ ഇനി ആത്മീയ ടൂറിസം കേന്ദ്രമാക്കും: മുഖ്യമന്ത്രി പ്രമോദ് സാവന്ത്
ക്ഷേത്രങ്ങളും പള്ളികളും സന്ദര്‍ശിക്കാനായുള്ള സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കും
പനാജി | ഗോവ ഇനി മുതല്‍ ആത്മീയ, സാംസ്‌കാരിക ടൂറിസം കേന്ദ്രം എന്ന നിലയില്‍ അറിയപ്പെടുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളും പള്ളികളും സന്ദര്‍ശിക്കാനായുള്ള സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട് സര്‍ക്കാര്‍ വികസിപ്പിക്കുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാവന്ത് പറഞ്ഞു. സണ്‍, സാന്‍ഡ്, സീ ടൂറിസത്തിന്റെ പേരിലായിരുന്നു ഇതുവരെ ഗോവ അറിയപ്പെട്ടത്. ഇനി ആത്മീയ ടൂറിസം കേന്ദ്രമായി അറിയപ്പെടും. ദൈവത്തേയും മതത്തേയും ദേശത്തേയുംപറ്റി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മതസ്ഥാപനങ്ങള്‍ ബോധവത്കരണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പോര്‍ച്ചുഗീസ് ഭരണകാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളും പൈതൃകകേന്ദ്രങ്ങളും നവീകരിക്കാന്‍ 20 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.