Ongoing News
ഗോള്‍ വേട്ട; പെലെയെ പിന്നിലാക്കാന്‍ നെയ്മര്‍
ലോകപ്പ് യോഗ്യതാ റൗണ്ടില്‍ ശനിയാഴ്ച ബ്രസീല്‍ ബൊളീവിയയെ നേരിടുമ്പോള്‍ നെയ്മര്‍ തന്റെ മുന്‍ഗാമിയെ പിന്നിലാക്കുമോ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ബ്രസീലിയ | അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍ വേട്ടയില്‍ ഇതിഹാസ താരം പെലെയെ മറികടക്കാനൊരുങ്ങി നെയ്മര്‍ ജൂനിയര്‍. ലോകപ്പ് യോഗ്യതാ റൗണ്ടില്‍ ശനിയാഴ്ച ബ്രസീല്‍ ബൊളീവിയയെ നേരിടുമ്പോള്‍ നെയ്മര്‍ തന്റെ മുന്‍ഗാമിയെ പിന്നിലാക്കുമോ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
ബ്രസീലിനായി 91 മത്സരങ്ങളില്‍ നിന്ന് 77 ഗോളാണ് പെലെ നേടിയതെങ്കില്‍ 123 കളിയില്‍ നിന്ന് ഇതേ എണ്ണം ഗോളാണ് നെയ്മറിന്റെ ഇതുവരെയുള്ള സമ്പാദ്യം. ബൊളീവിയക്കെതിരെ സ്‌കോര്‍ ചെയ്യാനായാല്‍ ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കുന്ന താരമെന്ന് ബഹുമതിക്ക് നെയ്മര്‍ അര്‍ഹനാകും.
98 മത്സരങ്ങളില്‍ നിന്ന് 82 ഗോള്‍ നേടിയ റൊണാള്‍ഡോയാണ് ബ്രസീല്‍ ഗോള്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുള്ളത്.