Connect with us

National

ഗോധ്രയില്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസ് : 22 പ്രതികളെയും വെറുതെ വിട്ടു

17 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് വെറുതെ വിട്ടുകൊണ്ട് വിചാരണ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Published

|

Last Updated

ഗോധ്ര | ഗുജറാത്തിലെ ഗോധ്രയില്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. 17 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് വെറുതെ വിട്ടുകൊണ്ട് വിചാരണ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ന്യൂനപക്ഷ വിഭാഗത്തിലെ 17 പേരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കത്തിച്ച കേസിലാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. തെളിവ് നശിപ്പിക്കുന്നതിനാണ് മൃതദേഹങ്ങള്‍ കത്തിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

2002ലാണ് സംഭവമുണ്ടായത്. കേസിലെ 22 പ്രതികളില്‍ എട്ടുപേര്‍ വിചാരണ വേളയില്‍ മരിച്ചു.