Connect with us

National

ഗോധ്ര ട്രെയിന്‍ തീവെപ്പ്: പ്രതികളുടെ വിശദാംശങ്ങള്‍ തേടി സുപ്രീംകോടതി

ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാനാണ് വിശദാംശങ്ങള്‍ തേടിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| 2002ലെ ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതികളുടെ വിശദാംശങ്ങള്‍ തേടി സുപ്രീംകോടതി. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാനാണ് വിശദാംശങ്ങള്‍ തേടിയത്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തെത്തി. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേസിലെ പ്രതികള്‍ 17 വര്‍ഷമായി ജയിലില്‍ കഴിയുന്നുവെന്നും പലര്‍ക്കും അറുപത് വയസ് കഴിഞ്ഞുവെന്നും അത് പരിഗണിച്ച് ഇവര്‍ക്ക് ജാമ്യം നല്‍കണമെന്നുമാണ് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ജാമ്യം നല്‍കരുതെന്നും പലര്‍ക്കും വധശിക്ഷ നല്‍കണമെന്നും ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ തുഷാര്‍മേത്ത വാദിച്ചു. മാത്രവുമല്ല ട്രെയിന്‍ പുറമെ നിന്ന് പൂട്ടിയിരുന്നുവെന്നും പ്രതികളില്‍ ഒരാള്‍ പെട്രോള്‍ കൈവശം വെച്ചതിന് തെളിവുണ്ടെന്നും അദ്ദേഹം വാദിച്ചു.

കേസിലെ നിരവധി പ്രതികളുടെ ജാമ്യാപേക്ഷ മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം നേരത്തെ ഗുജറാത്ത് കലാപത്തില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കിയ പലര്‍ക്കും ജയില്‍ മോചനം അനുവദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് ഗോധ്ര കേസിലെ പ്രതികളും അപേക്ഷ നല്‍കിയത്. എന്നാല്‍ ജാമ്യാപേക്ഷ തന്നെ ഗുജറാത്ത് സര്‍ക്കാര്‍ എതിര്‍ക്കുകയാണ്.

 

 

 

 

Latest