Connect with us

NIT calicut

ഗോഡ്‌സെ മഹത്വവല്‍ക്കരണം:  പ്രഫസറുടെ നടപടി പരിശോധിക്കാന്‍ എന്‍ ഐ ടി കമ്മിറ്റിയെ നിയോഗിച്ചു

കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനു ശേഷം നടപടിയെന്ന് എന്‍ ഐ ടി

Published

|

Last Updated

കോഴിക്കോട് | ഗോഡ്‌സെയെ മഹത്വവല്‍ക്കരിച്ച പ്രഫസറുടെ നടപടി പരിശോധിക്കാന്‍ കലിക്കറ്റ് എന്‍ ഐ ടി കമ്മിറ്റിയെ നിയോഗിച്ചു.

കമ്മിറ്റി ഫേസ്ബുക്ക് കമന്റ് പരിശോധിച്ചതിനു ശേഷം അധ്യാപിക ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് എന്‍ ഐ ടി അറിയിച്ചു. ഗാന്ധിജിയുടെ തത്വങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളെ പിന്തുണക്കില്ലെന്നും എന്‍ ഐ ടി വ്യക്തമാക്കി. ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍ ഐ ടി പ്രഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്.

‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയില്‍ അഭിമാനം കൊള്ളുന്നു) എന്നായിരുന്നു കമന്റ്. ‘ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്‌സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ് എഫ് ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പോലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു. അധ്യാപിക അവധിയിലാണെന്നാണ് എന്‍ ഐ ടി അറിയിക്കുന്നത്.

 

Latest