Connect with us

Ongoing News

ഐ ലീഗില്‍ ഗോകുലത്തിന്റെ ഗോള്‍മഴ; റിയല്‍ കശ്മീരിനെ തകര്‍ത്തത് 5-1ന്

Published

|

Last Updated

കൊല്‍ക്കത്ത | ഐ ലീഗില്‍ ഒന്നിനെതിരെ അഞ്ചു ഗോള്‍ വിജയവുമായി ഗോകുലം കേരള. റിയര്‍ കശ്മീരിനെയാണ് തകര്‍ത്തുവിട്ടത്. മത്സരം തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ പ്രകാശ് സര്‍ക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ആത്മവിശ്വാസം ചോര്‍ന്ന കശ്മീരിനെ ഗോകുലം ഗോളില്‍ മുക്കുകയായിരുന്നു. സ്ലൊവേനിയന്‍ താരം ലൂക്ക മജെസന്‍ (4,38), ജമൈക്കന്‍ താരം ജൗര്‍ഡെയ്ന്‍ ഫ്‌ലെച്ചര്‍ (5,27) എന്നിവര്‍ ഗോകുലത്തിനായി ഇരട്ട ഗോളുകള്‍ നേടി. ജിതിന്‍ (66) പട്ടിക പൂര്‍ത്തിയാക്കി. 48ാം മിനുട്ടില്‍ തിയാഗോ ആദം റിയല്‍ കശ്മീരിന്റെ ആശ്വാസ ഗോള്‍ നേടി. ആദ്യ അഞ്ച് മിനുട്ടില്‍ 2-0നും ആദ്യ പകുതിയില്‍ 4-0നും മുന്നിലായിരുന്നു മലബാറിയന്‍സ്.

മൂന്ന് കളികളില്‍ നിന്ന് രണ്ടാം ജയം നേടിയ ഗോകുലം ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഒമ്പത് പോയിന്റുള്ള മുഹമ്മദന്‍സാണ് ഒന്നാമത്.

 

Latest