Connect with us

Kerala

മൂന്നും തോറ്റ് ഗോകുലം; ജംഷഡ്പൂർ സെമിയിൽ

3-2നാണ് ഗോകുലം പൊരുതിത്തോറ്റത്.

Published

|

Last Updated

കോഴിക്കോട് | സൂപ്പർ കപ്പ് ഫുട്‌ബോളിൽ ആശ്വാസ ജയം തേടിയിറങ്ങിയ ഗോകുലം കേരള ജംഷഡ്പൂർ എഫ് സിയോട് പൊരുതിത്തോറ്റു. ഗോകുലത്തെ 3-2ന് തോൽപ്പിച്ച് മൂന്ന് കളിയിൽ നിന്ന് ഒമ്പത് പോയിന്റുമായി ജംഷഡ്പൂർ ഗ്രൂപ്പ് സിയിൽ നിന്ന് സെമിയിലെത്തി.

ജംഷഡ്പൂരിന് വേണ്ടി ഹാരിസൺ സ്വയർ (40), ചൗധരി (59), ഇഷാൻ പണ്ഡിറ്റ് (69) എന്നിവർ വല ചലിപ്പിച്ചു. ഗോകുലത്തിന് വേണ്ടി സാമുവൽ (36, 62) ഇരട്ട ഗോളുകൾ നേടി.

സ്വന്തം തട്ടകത്തിൽ ഗോകുലമാണ് ആദ്യ ഗോൾ നേടിയത്. മൂന്ന് താരങ്ങളെ മറികടന്ന് മലയാളി താരം സൗരവ് നൽകിയ പാസ്സിലാണ് സാമുവിൽ ലക്ഷ്യം കണ്ടത്. ഏറെ ൈവകാതെ സ്വയർ ജംഷഡ്പൂരിനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ ചൗധരിയും ഇഷാനും ലക്ഷ്യം കണ്ടതോടെ ജംഷഡ്പൂരിന് 3-1ന് മുന്നിലെത്തി. സാമുവൽ രണ്ടാം ഗോൾ നേടി ഗോകുലത്തിന് പ്രതീക്ഷ പകർന്നെങ്കിലും തോൽവിയൊഴിവാക്കാായില്ല. ഗ്രൂപ്പ് സി യിൽ മൂന്ന് കളികളും തോറ്റ ഗോകുലം അക്കൗണ്ട് തുറക്കാനാകാതെയാണ് സൂപ്പർ കപ്പിൽ നിന്ന് പുറത്തായത്.

Latest