Kerala
തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു
ഏഴു പവന്‍ സ്വര്‍ണവും 60,000 രൂപയുമാണ് മോഷ്ടാവ് കവര്‍ന്നത്.

തിരുവനന്തപുരം | കാട്ടാക്കടയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. പെരുംകുളം മുതയില്‍ എസ് ബി സുനില്‍കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.രണ്ടു മുറികളിലായി ഉണ്ടായിരുന്ന മേശകള്‍ കുത്തിത്തുറന്ന് ഏഴു പവന്‍ സ്വര്‍ണവും 60,000 രൂപയുമാണ് മോഷ്ടാവ് കവര്‍ന്നത്.
സുനില്‍കുമാര്‍ വൈകുന്നേരം ആറുമണിക്ക് കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്സിലുള്ള സ്ഥാപനത്തില്‍ പോയി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്.
സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
---- facebook comment plugin here -----