Connect with us

baggage theft

കരിപ്പൂരില്‍ ബാഗേജില്‍ നിന്ന് സ്വര്‍ണവും കറന്‍സികളും നഷ്ടപ്പെട്ടു

ഉംറ കഴിഞ്ഞെത്തിയ അബൂബക്കറിന്റെ ബാഗേജില്‍ നിന്ന് 5,000 സഊദി റിയാല്‍, 1000 ഖത്വര്‍ റിയാല്‍, ഐ ഡി കാര്‍ഡ്, ലൈസന്‍സ് എന്നിവയാണ് നഷ്ടപ്പെട്ടത്.

Published

|

Last Updated

കൊണ്ടോട്ടി| കരിപ്പൂരില്‍ വിമാനം ഇറങ്ങിയ രണ്ട് പേരുടെ ബാഗേജില്‍ നിന്ന് വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെട്ടതായി പോലീസില്‍ പരാതി. മമ്പാട് സ്വദേശി ഡോ. നസീഹ, കോഴിക്കോട് നാദാപുരം സ്വദേശി അബൂബക്കര്‍ എന്നിവരാണ് പോലീസില്‍ പരാതി നല്‍കിയത്.

നസീഹയുടെ ബാഗേജില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണവും 10,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഉംറ കഴിഞ്ഞെത്തിയ അബൂബക്കറിന്റെ ബാഗേജില്‍ നിന്ന് 5,000 സഊദി റിയാല്‍, 1000 ഖത്വര്‍ റിയാല്‍, ഐ ഡി കാര്‍ഡ്, ലൈസന്‍സ് എന്നിവയാണ് നഷ്ടപ്പെട്ടത്.