Union Budget 2023
സ്വർണം, വെള്ളി വില കൂടും; ഫോണിനും ടി വിക്കും കുറയും
ഇലക്‌ട്രോണിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികളിൽ നിന്ന് കസ്റ്റംസ് തീരുവയും മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് തീരുവയും ഒഴിവാക്കിയതോടെ ബാറ്ററികൾക്ക് വില കുറയും
ന്യൂഡൽഹി | കേന്ദ്ര ധനകാര്യ മന്ത്രി നിമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രകാരം സ്വർണത്തിനും വെള്ളിക്കും വില വർധിക്കും. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ വർധിപ്പിച്ചതാണ് കാരണം. ദേശി അടുക്കള ചിമ്മിനി ചെലവേറിയതായിരിക്കും. സിഗരറ്റിനും വില കൂടും.
ഇലക്‌ട്രോണിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികളിൽ നിന്ന് കസ്റ്റംസ് തീരുവയും മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് തീരുവയും ഒഴിവാക്കിയതോടെ ബാറ്ററികൾക്ക് വില കുറയും. ഇത് മൊബൈൽ, ഇലക്ട്രോിണിക് വാഹനങ്ങൾ എന്നിവയുടെ വില കുറയാൻ സഹായിക്കും.
കളിപ്പാട്ടങ്ങൾ, സൈക്കിളുകൾ, ഓട്ടോമൊബൈലുകൾ എന്നിവക്കും വില കുറയും. ടെലിവിഷൻ, ഇലക്‌ട്രോണിക് വാഹനങ്ങൾ, ചില മൊബൈൽ ഫോണുകൾ, ക്യാമറ ലെൻസുകൾ തുടങ്ങിയവയ്ക്കും വില കുറയും.