Connect with us

National

പൊന്നും പന്ത്

ചരിത്ര തുകക്ക് ഋഷഭ് പന്ത് ലക്‌നോയിൽ

Published

|

Last Updated

ജിദ്ദ | സഊദി അറേബ്യയിലെ ജിദ്ദയിൽ ആരംഭിച്ച ഐ പി എൽ മെഗാ താരലേലത്തിൽ റെക്കോർഡ് തുകക്ക് ഇന്ത്യൻ വിക്കറ്റ് കീപ്പർ- ബാറ്റ്‌സ്മാൻ ഋഷഭ് പന്തിനെ സ്വന്തമാക്കി ലക്‌നോ സൂപ്പർ ജയന്റ്‌സ്. 27 കോടി രൂപക്കാണ് പന്തിനെ ലക്‌നോ ടീമിലെത്തിച്ചത്. ഇതോടെ ഐ പി എൽ ചരിത്രത്തിലെ എക്കാലത്തെയും വിലയേറിയ താരമെന്ന റെക്കോർഡ് ഋഷഭ് പന്ത് സ്വന്തം പേരിൽ കുറിച്ചു. എട്ട് സീസണുകൾ ഡൽഹി ക്യാപിറ്റൽസിനായി കളിച്ചതിന് ശേഷമാണ് പന്ത് പുതിയ തട്ടകത്തിലേക്ക് എത്തുന്നത്.
അതേമസമയം, മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ആരും വിളിച്ചില്ല.
വിളിയോട് വിളി
പന്തിനെ സ്വന്തമാക്കാൻ അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ലക്‌നോയാണ് വിളി ആരംഭിച്ചത്. ശേഷം 11.25 കോടി രൂപ വരെ ലക്‌നോയും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മാറിമാറി വിളിച്ചു. 11.25 കോടി കടന്നതോടെ ആർ സി ബി പിന്മാറി. ഇതോടെ സൺറൈസേഴ്‌സ് ഹൈദരാബാദും പന്തിനായി വിളിതുടങ്ങി. 20 കോടി രൂപ വരെ ഇരുവരും വിളിച്ചു. തുക 20.50 കോടി കടന്നതോടെ റൈറ്റ് ടു മാച്ച് കാർഡ് (ആർ ടി എം) ഉപയോഗിച്ച് ഡൽഹി ക്യാപിറ്റൽസ് പന്തിനായി 20.75 കോടിക്ക് രംഗത്തെത്തി. എന്നാൽ 27 കോടി ലക്‌നോ വിളിച്ചതോടെ ഡൽഹി ക്യാപിറ്റൽസ് വായടച്ചു.
അതേസമയം, പന്തിനെ ചെന്നൈ സൂപ്പർ കിംഗ്‌സ് നോട്ടമിട്ടെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും താരത്തിനായി ചെന്നൈ ശ്രമിക്കുക പോലും ചെയ്തില്ല.
അയ്യർ ദ ഗ്രേറ്റ്
ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായി ശ്രേയസ്സ് അയ്യർ. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് റിലീസ് ചെയ്ത ശ്രേയസ്സ് അയ്യരെ 26.75 കോടി രൂപക്ക് പഞ്ചാബ് കിംഗ്‌സ് ആണ് സ്വന്തമാക്കിയത്. ഇതോടെ കഴിഞ്ഞ തവണ മിച്ചൽ സ്റ്റാർക്കിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെലവിട്ട 24.75 കോടിയുടെ റെക്കോർഡ് ശ്രേയസ്സ് അയ്യർ തകർക്കുകയും ചെയ്തു. ഇത്തവണ മിച്ചൽ സ്റ്റാർക്ക് 11.75 കോടി രൂപക്ക് ഡൽഹി ക്യാപിറ്റൽസിലെത്തി.
മൂന്നാമൻ വെങ്കി
മെഗാ ലേലത്തിൽ മൂന്നാമത്തെ വിലയേറിയ താരമായി വെങ്കിടേഷ് അയ്യർ. ലേലത്തിന് മുമ്പ് റിലീസ് ചെയ്‌തെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെ 23.75 കോടി രൂപ നൽകി ഇടംകൈയ്യൻ ആൾറൗണ്ടറെ തിരിച്ചെടുത്തു.
പഞ്ചാബ് കിംഗ്‌സ്
18 കോടി രൂപക്ക് അർഷ്ദീപ് സിംഗിനെ ആർ ടി എമ്മിലൂടെ നിലനിർത്തി.
യുസ്‌വേന്ദ്ര ചാഹൽ- 18 കോടി
മാർകസ് സ്റ്റോയിനസ് (ആസ്‌ത്രേലിയ)- 11 കോടി
ഗ്ലെൻ മാക്‌സ്‌വെൽ (ആസ്‌ത്രേലിയ)- 4.20 കോടി
നെഹാൽ വധേര- 4.20 കോടി
മലയാളി താരം വിഷ്ണു വിനോദ്- 95 ലക്ഷം.
ഗുജറാത്ത് ടൈറ്റൻസ്
കഗീസോ റബാഡയെ 10.75 കോടിക്കും ജോസ് ബട്ട്‌ലറെ 15.75 കോടിക്കും വിളിച്ചു.
മുഹമ്മദ് സിറാജ്- 12.25 കോടി
പ്രസിദ്ധ് കൃഷ്ണ- 9.50 കോടി
ഹൈദരാബാദ്
ഇഷാൻ കിഷനെ 11.25 കോടി രൂപക്ക് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.
മുഹമ്മദ് ഷമി- പത്ത് കോടി
ഹർഷൽ പട്ടേൽ- എട്ട് കോടി
അഥർവ തൈഡെ- 30 ലക്ഷം
രാഹുൽ ചഹാർ- 3.20 കോടി
ആദം സാംപ- 2.40 കോടി
ആർ സി ബി
11 കോടി രൂപക്ക് ജിതേഷ് ശർമയെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കി.
ഇംഗ്ലീഷ് ആൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റൺ- 8.75 കോടി
ഫിൽ സാൾട്ട് (ഇംഗ്ലണ്ട്)- 11.50 കോടി
ജോഷ് ഹാസൽവുഡ് (ആസ്‌ത്രേലിയ)- 12.50 കോടി
സുയുഷ് ശർമ- 2.50 കോടി
കൊൽക്കത്ത
അഫ്ഗാനിസ്താൻ താരം റഹ്മാനുള്ള ഗുർബാസിനെ രണ്ട് കോടി രൂപക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.
ആന്റിച്ച് നോർക്യ- 6.50 കോടി
ക്വിന്റൺ ഡി കോക്ക് (ദക്ഷിണാഫ്രിക്ക)- 3.60 കോടി
അകൃഷ് രഘുവംശി- മൂന്ന് കോടി
ലക്‌നോ
3.4 കോടി രൂപക്ക് ആസ്‌ത്രേലിയൻ താരം മിച്ചൽ മാർഷിനെ ലക്‌നോ സൂപ്പർ ജയന്റ്‌സ് ടീമിലെത്തിച്ചു.
ഡേവിഡ് മില്ലർ (ദക്ഷിണാഫ്രിക്ക)- 7.5 കോടി
എയ്ഡൻ മാർക്രം (ദക്ഷിണാഫ്രിക്ക)- രണ്ട് കോടി
ആവേശ് ഖാൻ- 9.50 കോടി
ചെന്നൈ
ലേലത്തിന് മുമ്പായി റിലീസ് ചെയ്‌തെങ്കിലും രചിൻ രവീന്ദ്രയെ നാല് കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് തന്നെ സ്വന്തമാക്കി.
രവിചന്ദ്രൻ അശ്വിൻ- 9.75 കോടി
ഡെവോൺ കോൺവെ (ന്യൂസീലാൻഡ്)- 6.25 കോടി
രാഹുൽ ത്രിപാഠി- 3.4 കോടി
ഖലീൽ അഹ്്മദ്- 4.80 കോടി
നൂർ അഹ്്മദ് (അഫ്ഗാനിസ്താൻ)- പത്ത് കോടി
ഡൽഹി
ലക്‌നോ കൈവിട്ട കെ എൽ രാഹുലിനെ 14 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് നേടി.
ടി നടരാജൻ- 10.75 കോടി
ഹാരി ബ്രൂക്ക്- 6.25 കോടി
മോഹിത് ശർമ- 2.20 കോടി
കരുൺ നായർ- 50 ലക്ഷം
രാജസ്ഥാൻ
ഇംഗ്ലീഷ് ക്രിക്കറ്റർ ജോഫ്ര ആർച്ചറിനെ 12.50 കോടി രൂപക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.
മഹീഷ് തീക്ഷണ- 4.40 കോടി.
വനിൻദു ഹസരംഗ- 5.25 കോടി
മുംബൈ
ന്യൂസീലാൻഡ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബൗൾട്ടിനെ 12.50 കോടി രൂപക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.
നമൻധീർ- 5.5 കോടി.

Latest