common wealth games
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഒമ്പതാം സ്വര്‍ണം
ദീപക് പുനിയക്കും സാക്ഷി മാലികിനും ബജ്‌റംഗ് പൂനിയക്കും സ്വര്‍ണം: അന്‍ഷു മാലിക്കിന് വെള്ളി
ബര്‍മിംഗ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. ഇന്ന് തുടര്‍ച്ചയായി മൂന്ന് സ്വര്‍ണമാണ് ഇന്ത്യന്‍ താരങ്ങള്‍ കരസ്ഥമാക്കിയത്. ഗുസ്തിയില്‍ ഇന്ത്യന്‍ താരങ്ങളായ ദീപക് പുനിയയും സാക്ഷി മാലിക്കും ബജ്റംഗ് പൂനിയയുമാണ് സ്വര്‍ണം നേടിയത്. മറ്റൊരു ഗുസ്തി താരമായ അന്‍ഷു മാലിക്കിന് വെള്ളിയും ലഭിച്ചു. ഗുസ്തിയില്‍ ഇന്ത്യക്ക് ഇനിയും മെഡല്‍ പ്രതീക്ഷകളുണ്ട്. ഗുസ്തിയിലെ ഇന്നത്തെ രണ്ട് സ്വര്‍ണത്തോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം എട്ടായി. ആകെ മെഡിലുകളുടെ എണ്ണം 23 ആയി.
പുരുഷന്‍മാരുടെ 86 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ദീപക് പുനിയ സ്വര്‍ണം കരസ്ഥമാക്കി. പാക്കിസ്ഥാന്‍റെ മുഹമ്മദ് ഇനാമിനെ തകര്‍ത്താണ് ദീപക് സ്വര്‍ണം ചൂടിയത്. വനിതാ വിഭാഗം 62 കിലോ വിഭാഗത്തില്‍ കാനഡയുടെ അന ഗൊഡീനസ് ഗോണ്‍സാലസിനെ തോല്‍പ്പിച്ചാണ് സാക്ഷി മാലിക് സ്വര്‍ണം നേടിയത്. പുരുഷന്‍മാരുടെ 65 കിലോ വിഭാഗത്തിലാണ് ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ സ്വര്‍ണം നേടിയത്.. ഫൈനലില്‍ കനേഡിയന്‍ താരം ലാക്ലന്‍ മാക്്‌നെലിനനെ തകര്‍ത്താണ് ബജ്‌റംഗ് സ്വര്‍ണം നേടിയത്. ബംജ്‌റംഗ് പുനിയയുടെ രണ്ടാമത്തെ കോമണ്‍വെല്‍ത്ത് സ്വര്‍ണമാണിത്.
അതേ സമയം 57 കിലോ ഗുസ്തി ഫ്രീസ്റ്റൈയിലില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്കിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നൈജീരിയയുടെ ഒഡ്‌നയോ ഫൊലസാദെയോടാണ് ഫൈനലില്‍ അന്‍ഷു അടിയറവ് പറഞ്ഞത്. 7-3നായിരുന്നു നൈജീരിയന്‍ താരത്തിന്റെ വിജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആസ്‌ത്രേലിയന്‍ താരത്തേയും സെമിയില്‍ ശ്രീലങ്കന്‍ തരത്തേയും ഏകപീക്ഷയമായ 10-0ത്തിന് തകര്‍ത്തായിരുന്നു അന്‍ഷു ഫൈനലിലെത്തിയത്. അന്‍ഷുവിന്റെ വെള്ളി നേട്ടത്തോടെ ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 23 ആയി.