Kerala
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; 1812 ഗ്രാം സ്വര്‍ണവുമായി ജീവനക്കാരി പിടിയില്‍
അടിവസ്ത്രത്തിന്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
മലപ്പുറം | കരിപ്പൂര്‍ വിമാനത്താവത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കവെ ജീവനക്കാരി പിടിയില്‍. ക്ലീനിങ് സൂപ്പര്‍വൈസര്‍ കെ സജിതയാണ് 1812 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കസ്റ്റംസിന്റെ പിടിയിലായത്. അടിവസ്ത്രത്തിന്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലും രണ്ട് യാത്രക്കാരില്‍ നിന്നായി 518 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. ജിദ്ദയില്‍ നിന്ന് എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ്, ഷാര്‍ജയില്‍ നിന്ന് എത്തിയ യുവതി എന്നിവരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. സ്റ്റീമറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വര്‍ണവും കരിപ്പൂരില്‍ പിടികൂടിയിരുന്നു. കസ്റ്റംസിന്റെ നേതൃത്വത്തിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. ജിദ്ദയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി അബൂബക്കര്‍ സിദ്ദീഖാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 497 ഗ്രാം സ്വര്‍ണം കടത്താനാണ് ശ്രമിച്ചത്. ഇതിന് വിപണിയില്‍ 25,81,915 രൂപ മൂല്യം വരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയെ മലപ്പുറം പോലീസ് പിടികൂടിയിരുന്നു. 320 ഗ്രാമം സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തത്.