Connect with us

GOLD SMUGGLING

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒന്നര കോടിയുടെ സ്വര്‍ണ വേട്ട

ഡി ആര്‍ ഐയുടെയും കസ്റ്റംസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയ രണ്ടു പേരില്‍ നിന്നായി ഒന്നരക്കോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണു പിടികൂടിയത്.

കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റഹിമാന്‍ മുഹമ്മദ്, കോഴിക്കോട് സ്വദേശി റഫീക്ക് എന്നിവരില്‍ നിന്ന് 2.262 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് 1.47 കോടി രൂപ വിലമതിക്കും. ഡി ആര്‍ ഐയുടെയും കസ്റ്റംസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

 

Latest