Business
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 45,600 രൂപ
നാല് ദിവസം കൊണ്ട് പവന് 1040 രൂപയുടെ വര്‍ധന.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. നാല് ദിവസം കൊണ്ട് പവന് 1040 രൂപയുടെ വര്‍ധന. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില റെക്കോര്‍ഡില്‍ എത്തിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 45,600 രൂപയാണ് വില. ഒരു ഗ്രാമിന്റെ ഇന്നത്തെ വില 5700 രൂപയുമാണ്.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 45,200 രൂപയായിരുന്നു വില. മെയ് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 44,560 രൂപയായിരുന്നു വില. ഗ്രാമിന് 5570 രൂപയുമായിരുന്നു. യുഎസ് ഫെഡ് റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതുമാണ് സ്വര്‍ണവില ഉയരാന്‍ കാരണം.
---- facebook comment plugin here -----