Business
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 800 രൂപ വര്‍ധിച്ചു
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപ വര്‍ധിച്ച് 6180 രൂപയായി.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 2203 ഡോളറിലാണ് എത്തിയിരിക്കുന്നത്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് അഭിമുഖീകരിക്കുന്നത്. അതാണ് സ്വര്‍ണവില കൂടാനുള്ള പ്രധാനകാരണം.
---- facebook comment plugin here -----