Connect with us

Business

സംസ്ഥാനത്ത് 54,000 കടന്ന് സ്വര്‍ണവില

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് കൂടിയത്.

Published

|

Last Updated

തിരുവനന്തപുരം|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. നാല് ദിവസങ്ങള്‍ക്കുശേഷം ഇന്നലെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില വീണ്ടും 54000 കടന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 54,080 രൂപയാണ്.

ഇന്നലെയും ഇന്നുമായി 400 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6760 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5610 രൂപയുമാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 99 രൂപയാണ്.

 

 

Latest