Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 53,000 കടന്നു

ഒരു പവന് 480 രൂപയാണ് ഇന്ന് ഉയര്‍ന്നത്.

Published

|

Last Updated

തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 480 രൂപയാണ് ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില വീണ്ടും 53000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53200 രൂപയാണ്. ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 200 രൂപയാണ് കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6650 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5530 രൂപയുമാണ് ഇന്നത്തെ വില.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് 95 രൂപയായി.

 

 

 

 

Latest