Connect with us

Business

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,960 രൂപയാണ്.

Published

|

Last Updated

തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസാണ് സ്വര്‍ണവില കൂടുന്നത്. ഇന്ന് പവന് 80 രൂപ ഉയര്‍ന്നു. ഇതോടെ സ്വര്‍ണവില 57000 ത്തിന് അടുത്തെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,960 രൂപയാണ്.

മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് സ്വര്‍ണത്തിനു വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10 രൂപ ഉയര്‍ന്ന് 7,120 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,885 രൂപയുമാണ്.

വെള്ളിവിലയും ഉയര്‍ന്നിട്ടുണ്ട്. രണ്ട് രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയായി.

 

Latest