Connect with us

Business

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 52,560 രൂപയാണ്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു. പവന് 1,520 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 52,560 രൂപയാണ്. അന്തരാഷ്ട്ര സ്വര്‍ണ വിപണിയിലെ മാറ്റമാണ് സംസ്ഥാനത്തെ വിപണിയില്‍ പ്രതിഫലിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,570 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,470 രൂപയുമാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.