Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് വര്‍ധിച്ചത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ പവന് 120 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 52,920 രൂപയാണ്.

ശനിയാഴ്ച സ്വര്‍ണവില കുത്തനെ കുറഞ്ഞിരുന്നു. പവന് 1,520 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. പിന്നീട് വില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,615 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,500 രൂപയുമാണ് വില.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 95 രൂപയാണ്.

 

 

 

Latest