Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു

ഇന്ന് 120 രൂപയാണ് ഒരു പവന് കുറഞ്ഞത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് 120 രൂപയാണ് ഒരു പവന് കുറഞ്ഞത്. നവംബര്‍ ഒന്ന് മുതല്‍ സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,840 രൂപയാണ്.

വെള്ളിയാഴ്ച സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ നിന്നും താഴെയെത്തിയിരുന്നു. 560 രൂപയാണ് ഒറ്റ ദിവസംകൊണ്ട് കുറഞ്ഞത്. ശനിയാഴ്ചയും സ്വര്‍ണവില താഴെയ്ക്ക് എത്തിയിരുന്നു. എന്നാല്‍ ഞായറാഴ്ചയും ഇന്നലെയും മാറ്റമില്ലാതെ തുടര്‍ന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7355 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6065 രൂപയാണ്. വരും ദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില 102 രൂപയാണ്.

 

 

 

Latest