Business
തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില താഴോട്ട്
ഒരു പവന് 520 രൂപയാണ് ഇന്ന് കുറഞ്ഞത്
കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഒരു പവന് 520 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 56,560 രൂപയായി.
അന്താരാഷ്ട്ര സ്വര്‍ണ വിലയിലും ഇടിവാണ് രേഖപ്പെടുത്തിയത്. 2581 ഡോളര്‍ വരെ താഴ്ന്ന ശേഷം 2594 ഡോളറില്‍ എത്തി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 65 രൂപ കുറഞ്ഞ് 7070 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 50 രൂപ ഉയര്‍ന്ന് 5840 രൂപയുമായി.
---- facebook comment plugin here -----