Business
തുടർച്ചയായ മൂന്നാം ദിവസവും വിലയിടിഞ്ഞ് സ്വർണം
ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 8215ലെത്തി. പവന് 120 കുറഞ്ഞ് 65,720 രൂപയാണ് വില

കൊച്ചി | സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 8215ലെത്തി. പവന് 120 കുറഞ്ഞ് 65,720 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
മാർച്ച് 20ന് സ്വർണവില സർവകാല റെക്കോർഡായ 66,480ലെത്തിയിരുന്നു. 21ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 8270ലും പവന് 320 രൂപ കുറഞ്ഞ് 66,160 രൂപയിലുമെത്തി. ശനിയാഴ്ച സ്വർണവില ഗ്രാമിന് 40 രൂപ കുറഞ്ഞ് 8230 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 65,840 ആയിരുന്നു വില.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലും സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
---- facebook comment plugin here -----