Business
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ
പത്തു ദിവസങ്ങള്‍ക്കുശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്.

കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് ഒറ്റയടിക്ക് 1280 രൂപയാണ് കുറഞ്ഞത്. പത്തു ദിവസങ്ങള്‍ക്കുശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 67,200 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 8400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6880 രൂപയുമാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.