Connect with us

Business

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു

ഇന്ന് ഒരു പവന് 200 രൂപയാണ് കുറഞ്ഞത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞ് സ്വര്‍ണവില 53,000ല്‍ താഴെ എത്തിയിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,600 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6575 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5475 രൂപയുമാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളി വില ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്ന് 94 രൂപയായി. ഇന്നലെ വെള്ളി വില കുറഞ്ഞിരുന്നു.

 

 

Latest