Business
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
ഒരു പവന്‍ സ്വര്‍ണത്തിന് ഇരുന്നൂറ് രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
കൊച്ചി| സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇരുന്നൂറ് രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 35,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4460 രൂപയായി. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില കുത്തനെ ഇടിഞ്ഞു. 1,778.98 ഡോളറാണ് വില.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 35880 രൂപയും ഗ്രാമിന് 4485 രൂപയുമായിരുന്നു വില. നവംബര്‍ പതിനാറിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. 36,920 രൂപയായിരുന്നു ഒരു പവന് വില.
---- facebook comment plugin here -----