Connect with us

Business

സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

പവന് ഇന്ന് 1,520 രൂപയാണ് കുറഞ്ഞത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില. പവന് ഇന്ന് 1,520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,560 രൂപയായി. അന്തരാഷ്ട്ര സ്വര്‍ണവില 2385 ഡോളറില്‍ നിന്നും 2323 ഡോളറിലേക്ക് എത്തിയതാണ് സംസ്ഥാനത്തും സ്വര്‍ണവില കുറയാന്‍ കാരണം.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,570 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,470 രൂപയുമാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. മൂന്ന് രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.

 

 

 

Latest