Business
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
കൊച്ചി|കുതിപ്പിനൊടുവില്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,120 രൂപയായി. ഒരു ഗ്രാമിന്റെ വില 6765 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരുകയായിരുന്നു.
ഇറാന്‍-ഇസ്റാഈല്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതായിരുന്നു സ്വര്‍ണവില ഉയരാനുള്ള പ്രധാനകാരണം. എന്നാല്‍, സംഘര്‍ഷം രൂക്ഷമാകില്ലെന്ന വാര്‍ത്തകളാണ് സ്വര്‍ണവില കുറയാന്‍ ഇടയാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞയാഴ്ച റെക്കോഡുകള്‍ ഭേദിച്ച് ഡോളര്‍ കുതിച്ചത് സ്വര്‍ണവില ഉയരാന്‍ കാരണമായിരുന്നു. എന്നാല്‍ ഡോളറില്‍ നിന്നുള്ള സമ്മര്‍ദ്ദം കുറഞ്ഞത് സ്വര്‍ണവില കുറയുന്നതിന് സഹായിക്കും.
---- facebook comment plugin here -----