Business
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി
ഇന്ന് പവന് 80 രൂപയാണ് ഉയര്‍ന്നത്.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തിയാണ് ഇന്ന് പുതിയ സര്‍വകാല റെക്കോഡിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് പവന് 80 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56880 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10 രൂപ ഉയര്‍ന്ന് 7,110 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,880 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.
ഇന്നലെയും റെക്കോര്‍ഡ് വിലയില്‍ ആയിരുന്നു വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിലയും റെക്കോര്‍ഡിലാണ്. ഇന്നലെ ഒറ്റയടിക്ക് പവന് 400 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 56,800 രൂപയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച സര്‍വകാല റെക്കോര്‍ഡില്‍ ആയിരുന്നു സ്വര്‍ണവില. പിന്നീട് 400 രൂപയോളം കുറഞ്ഞെങ്കിലും ഇന്നലെ വീണ്ടും സ്വര്‍ണവില കുതിക്കുകയായിരുന്നു.