Connect with us

Business

സംസ്ഥാനത്ത് നാല് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ വര്‍ധന

പവന് 160 രൂപയാണ് കൂടിയത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഇന്ന് ഉയര്‍ന്നത്. പവന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,840 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6730 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5590 രൂപയുമാണ് വില വരുന്നത്.

അതേസമയം സംസ്ഥാനത്തെ വെള്ളി വിലയും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്ന് 99 രൂപയായി.

 

Latest