Connect with us

Business

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം സ്വര്‍ണവിലയില്‍ വര്‍ധന

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് വര്‍ധിച്ചത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് വര്‍ധിച്ചത്. ശനിയാഴ്ച 1,520 രൂപ പവന് കുറഞ്ഞിരുന്നു. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. പിന്നീട് സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 52,680 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,585 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,480 രൂപയുമാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു. ഒരു രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 95 രൂപയാണ്.

 

Latest