Business
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില ഉയര്‍ന്നു
ഇന്ന് പവന് 80 രൂപയാണ് ഉയര്‍ന്നത്.
കൊച്ചി| സംസ്ഥാനത്ത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,800 രൂപയാണ്. ഇന്നലെ പവന് 80 രൂപയാണ് കുറഞ്ഞത്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കൂടി 7100 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ ഉയര്‍ന്ന് 5865 രൂപയുമായി.
അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 95 രൂപയാണ്
---- facebook comment plugin here -----