Business
തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധന
ഇന്ന് 240 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
കൊച്ചി|സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്നലെ ഒരു പപന് 320 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 240 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 57,440 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപയാണ് ഉയര്‍ന്ന് 7180 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ വര്‍ധിച്ച് 5930 രൂപയുമായി.
സംസ്ഥാനത്ത് ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 93 രൂപയാണ്.
---- facebook comment plugin here -----