Ongoing News
തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധന
പവന് 200 രൂപയാണ് ഉയര്‍ന്നത്.
കൊച്ചി|സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധന. ഒരു പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 57,000 രൂപയാണ്. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണവില 57000 ത്തിലേക്ക് എത്തുന്നത്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ ഉയര്‍ന്ന് 7125 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ വര്‍ധിച്ച് 5885 രൂപയുമായി.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 95 രൂപയാണ്.
---- facebook comment plugin here -----